ട്രെയിനിന് സാങ്കേതിക തടസം; കൊച്ചി മെട്രോ സര്‍വീസില്‍ തടസം നേരിടുന്നു

kochi metro

എട്ടുമണിക്കാണ് എം.ജി റോഡ് മെട്രോ സ്റ്റേഷനും കലൂർ മെട്രോ സ്റ്റേഷനും ഇടയില്‍ വച്ച്‌ ട്രെയിനിന് സാങ്കേതിക തടസമുണ്ടായത്

കൊച്ചി: കൊച്ചി മെട്രോ സർവീസില്‍ തടസം നേരിടുന്നു. കലൂരില്‍ വച്ച്‌ ട്രെയിനിന് പ്രശ്നം ഉണ്ടായതിനെ തുടർന്നാണ് മെട്രോ സർവീസില്‍ തടസം നേരിട്ടത്.പ്രശ്നം നേരിട്ട ട്രെയിനിനെ മറ്റൊരു ട്രെയിനുമായി ബന്ധിപ്പിച്ച്‌ മുട്ടം യാർഡിലേക്ക് കൊണ്ടുപോകുകയാണ്. ആലുവ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ക്കാണ് തടസ്സം നേരിടുന്നത്.

tRootC1469263">

സർവീസ് അല്‍പസമയത്തിനകം പുനരാംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. എട്ടുമണിക്കാണ് എം.ജി റോഡ് മെട്രോ സ്റ്റേഷനും കലൂർ മെട്രോ സ്റ്റേഷനും ഇടയില്‍ വച്ച്‌ ട്രെയിനിന് സാങ്കേതിക തടസമുണ്ടായത്. പിന്നീട് മറ്റൊരു ട്രെയിൻ എത്തിച്ച്‌ ആളുകളെ കലൂരില്‍ ഇറക്കി.

Tags