കൊല്ലത്ത് ടിയർ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; പൊലീസുകാർക്ക് പരിക്ക്
Updated: Nov 26, 2025, 14:37 IST
പരിശീലനത്തിനിടെയാണ് ടിയർ ഗ്യാസ് ഷെല്‍ പൊട്ടിയത്.
കൊല്ലം: കൊല്ലത്ത് ടിയർ ഗ്യാസ് ഷെല്‍ പൊട്ടി പൊലീസുകാർക്ക് പരിക്ക്. രണ്ട് വനിതാ പൊലീസുകാർക്കും എഎസ്‌ഐയ്ക്കും ആണ് പരിക്കേറ്റത്.പരിശീലനത്തിനിടെയാണ് ടിയർ ഗ്യാസ് ഷെല്‍ പൊട്ടിയത്.
കരുനാഗപ്പള്ളിയിലാണ് സംഭവം. ചവറ സ്റ്റേഷനിലെ പൊലീസുകാരായ കീർത്തന, ആര്യ എന്നിവർക്കും തെക്കുംഭാഗം സ്‌റ്റേഷനിലെ എഎസ്‌ഐ ഹരിലാലിനുമാണ് പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
tRootC1469263">.jpg)

