ടീം വി ഡി എസ് സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കുന്നു; മന്ത്രിമാർ ഓരോരുത്തരായി ചുമതലയേൽക്കുന്നു

Team VDS swearing-in ceremony in progress; ministers take charge one by one

തിരുവനന്തപുരം : വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയിൽ മന്ത്രിമാർ ഓരോരുത്തരായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായി വിഡി സതീശൻ സത്രപ്രതിജ്ഞ ചെയ്തതിനു പിന്നാലെ രണ്ടാമനായി മുസ്‌ലിം ലീഗ് നിയമസഭകക്ഷി നേതാവ് പികെ കുഞ്ഞാലിക്കുട്ടി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു

മുതിര്‍ന്ന നേതാവും മന്ത്രിസഭയിലെ സീനിയറുമായ രമേശ് ചെന്നിത്തല സത്യപ്രജ്ഞ ചെയ്ത് അധികാരമേറ്റു. ആഭ്യന്തരം, വിജിലൻസ് വകുപ്പുകളാകും ചെന്നിത്തലക്കെന്നാണ് സൂചന. കോണ്‍ഗ്രസ് നിരയിലെ കരുത്തനായ കെ മരുളീധരൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വിഡി സതീശൻ മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രി പദവിയിൽ ഇത് സണ്ണി ജോസഫിന് ആദ്യ നിയോഗമാണ്.സതീശൻ മന്ത്രിസഭക്ക് കരുത്തായി സിഎംപി നേതാവ് സിപി ജോൺ. ഇതാദ്യമായാണ് സിപി അധികാര പദവിയിലെത്തുന്നത്.വിഡി സതീശൻ മന്ത്രിസഭയിലെ അംഗമായി അനൂപ് ജേക്കബ് സത്യപ്രജ്ഞ ചെയ്തു. ടേം വ്യവസ്ഥയാണ് അനുപിനെന്നാണ് സൂചന. സതീശൻ മന്ത്രിസഭയിലെ അംഗങ്ങളായി ഷിബു ബേബി ജോണും മോൻസ് ജോസഫും സത്യപ്രതിജ്ഞ ചെയ്തു.പിസി വിഷ്ണുനാഥ്,എപി അനിൽകുമാര്‍, ബിന്ദു കൃഷ്ണ  തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിലവിൽ മന്ത്രിമാരുടെ സത്യാ പ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കുകയാണ്.
 

Tags