സം​സ്ഥാ​ന​ത്തെ എയ്​ഡഡ്​ കോളജുകളിലെ ​1514 അധ്യാപക തസ്തിക വെട്ടി

1514 teaching posts in aided colleges in the state have been cut.

 തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക​രു​ടെ ജോ​ലി​ഭാ​രം ഉ​യ​ർ​ത്തി​യും പി.​ജി ക്ലാ​സു​ക​ൾ​ക്കു​ള്ള വെ​യ്​​റ്റേ​ജ്​ ഒ​ഴി​വാ​ക്കി​യും 2020ൽ ​ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലൂ​ടെ സം​സ്ഥാ​ന​ത്തെ എ​യ്​​ഡ​ഡ് ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സ​യ​ൻ​സ്​​ കോ​ള​ജു​ക​ളി​ൽ ഇ​ല്ലാ​താ​കു​ന്ന​ത്​ 1514 അ​സി​സ്റ്റ​ൻറ്​ പ്ര​ഫ​സ​ർ ത​സ്തി​ക.

കോ​ള​ജ്​​ത​ല​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ത​യാ​റാ​ക്കി​യ പ​ട്ടി​ക ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ഴാ​ണ്​​ വ​ൻ തോ​തി​ൽ അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​ക്കു​ന്ന ക​ണ​ക്ക്​ പു​റ​ത്തു​വ​ന്ന​ത്. 161 ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സ​യ​ൻ​സ്​ കോ​ള​ജു​ക​ളി​ൽ നി​ന്നാ​ണ്​ ഇ​ത്ര​യ​ധി​കം അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​കു​ന്ന​ത്. എ​ല്ലാ​ത​രം അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ​ക്കും ആ​ഴ്ച​യി​ൽ 16 മ​ണി​ക്കൂ​ർ ജോ​ലി​ഭാ​രം നി​ർ​ബ​ന്ധ​മാ​ക്കി​യും ഒ​രു മ​ണി​ക്കൂ​ർ പി.​ജി അ​ധ്യാ​പ​നം ഒ​ന്ന​ര മ​ണി​ക്കൂ​ർ ജോ​ലി​ഭാ​ര​മാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന​തും റ​ദ്ദാ​ക്കി​യാ​ണ്​ 2020ൽ ​ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ഇ​തോ​ടെ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ അ​ധി​ക​മാ​യി മാ​റു​ക​യും പി.​എ​സ്.​സി റാ​ങ്ക്​ പ​ട്ടി​ക​യി​ൽ നി​ന്ന്​ നി​യ​മ​നം ത​ട​യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. പ​ല റാ​ങ്ക്​ പ​ട്ടി​ക​ക​ളി​ൽ നി​ന്നും ഒ​ന്നാം റാ​ങ്കു​​കാ​ർ​ക്ക്​ പോ​ലും നി​യ​മ​നം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​വു​മാ​യി. സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ൽ വി​ര​മി​ക്ക​ൽ വ​ഴി ഒ​ഴി​വു​വ​ന്ന അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ൽ 380 എ​ണ്ണം അ​ധി​ക​മെ​ന്ന്​ ക​ണ്ട്​ നി​യ​മ​നം ന​ട​ത്താ​തെ റ​ദ്ദാ​ക്കി.

ഇ​തി​ന്​ പി​ന്നാ​​ലെ​യാ​ണ്​ കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം, കൊ​ല്ലം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റേ​റ്റു​ക​ൾ​ക്ക്​ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ലെ ജോ​ലി​ഭാ​രം വി​ല​യി​രു​ത്തി ത​സ്തി​ക​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി​യ​ത്. കോ​ഴി​ക്കോ​ട്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റേ​റ്റി​ന്​ കീ​ഴി​ലെ എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ൽ 289, തൃ​ശൂ​രി​ൽ 383, എ​റ​ണാ​കു​ള​ത്ത്​ 336, കോ​ട്ട​യ​ത്ത്​ 383, കൊ​ല്ലം 245 എ​ന്നി​ങ്ങ​നെ ത​സ്തി​ക​ക​ളാ​ണ് അ​ധി​ക​മെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. 161 എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ൽ 8290 അ​ധ്യാ​പ​ക ത​സ്തി​ക​ക​ളാ​ണ്​ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ജോ​ലി​ഭാ​ര​ത്തി​ൽ വ​രു​ത്തി​യ മാ​റ്റ​ത്തി​ലൂ​ടെ ത​സ്തി​ക​ക​ളു​ടെ എ​ണ്ണം 6,799 ആ​യി കു​റ​ഞ്ഞു. ജോ​ലി​ഭാ​ര​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ ഉ​ത്ത​ര​വ്​ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പി.​ജി വെ​യ്​​റ്റേ​ജ്​ പു​നഃ​സ്​​ഥാ​പി​ക്ക​ണ​മെ​ന്നും ശി​പാ​ർ​ശ ചെ​യ്യു​ന്ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ത​ള്ളു​ക​യാ​യി​രു​ന്നു. 

Tags