ഇനി വേണ്ട !! അധ്യാപകർക്കും സ്‌കൂളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന്‌ വിലക്ക്‌

Schools and colleges to be closed in Oman

കാസർകോട്: സ്‌കൂളിൽ അധ്യാപകർക്കും  മൊബൈൽ ഫോൺ ഉപയോഗത്തിന്‌ വിലക്ക്‌. ജോലിസമയത്ത് അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്നും സമൂഹമാധ്യമങ്ങളിൽ ഇടപെടുന്നില്ലെന്നും പ്രധാനാധ്യാപകർ ഉറപ്പുവരുത്തണമെന്ന് നിർദേശം. കാസർകോട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ്‌ ഇതു സംബന്ധിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

അധ്യാപകർ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സമൂഹമാധ്യമത്തിൽ ഇടപെടുന്നതും ഒഴിവാക്കണം. ക്ലാസ്‌ മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടില്ലെന്നും നിർദേശമുണ്ട്‌.

Tags