ലോ കോളേജില്‍ അധ്യാപക ഒഴിവ്; അഭിമുഖം മെയ് 29ന്

teacher

സര്‍ക്കാര്‍ ലോ കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ നിയമ അധ്യാപകരുടെ ഒഴിവിലേക്ക് മൂന്ന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇതിന്റെ അഭിമുഖം മെയ് 29ന് രാവിലെ 10.30 മുതല്‍ നടക്കും.


ഇക്കണോമിക്സ് അധ്യാപകന്റെ ഒഴിവിലേക്ക് മെയ് 30ന് രാവിലെ 10.30 മുതല്‍ അഭിമുഖം നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. ഫോണ്‍: 0471-2304228, email: principalglctvpm@gmail.com

Tags