യാത്രയയപ്പ് ചടങ്ങില്‍ സംസാരിച്ച് അധ്യാപകന്‍; തൊട്ടുപിന്നാലെ കുഴഞ്ഞ് വീണ് മരണം

dead
dead

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ യാത്രയയപ്പു ചടങ്ങില്‍ അദ്ദേഹം മറുപടി പ്രസംഗം നടത്തുന്നതിനിടെയാണ് സംഭവം.

തിരുവനന്തപുരത്ത് യാത്രയയപ്പ് ചടങ്ങിനിടെ അധ്യാപകന്‍ വേദിയില്‍ കുഴഞ്ഞ് വീണു മരിച്ചു. ഭരതന്നൂര്‍ ഗവണ്‍മെന്റ് എച്ച്എസ്എസ് ഹിന്ദി അധ്യാപകന്‍ എസ് പ്രഫുലനാണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ യാത്രയയപ്പു ചടങ്ങില്‍ അദ്ദേഹം മറുപടി പ്രസംഗം നടത്തുന്നതിനിടെയാണ് സംഭവം.

tRootC1469263">

ഇദ്ദേഹത്തിന് പുറമേ ഇതേ സ്‌കൂളില്‍ നിന്ന് മറ്റ് സ്‌കൂളുകളിലേക്ക് സ്ഥലംമാറ്റം ലഭിച്ച എട്ട് അധ്യാപകര്‍ക്കും യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. പ്രഫുലന്‍ യാത്രയയപ്പു സ്വീകരണത്തിന് ശേഷം മറുപടി പ്രസംഗം നടത്തി തിരിച്ച് കസേരയില്‍ വന്ന് ഇരുന്നിരുന്നു. തുടര്‍ന്ന് മറ്റൊരധ്യാപകന്‍ പ്രസംഗിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു അബോധാവസ്ഥയിലിരിക്കുന്ന അധ്യാപകനെ സഹപ്രവര്‍ത്തകര്‍ കണ്ടത്.

ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഭരതന്നൂര്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വീട്ടിലേക്കു കൊണ്ടുപോയി. സംസ്‌കാരം ഇന്ന് നടക്കും.

Tags