പാലക്കാട് ബൈക്ക് ഓട്ടോയിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
Updated: Mar 24, 2026, 12:38 IST
പാലക്കാട് കോങ്ങാട് മാഞ്ചേരിക്കാവില്‍ വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു. കുണ്ടളശ്ശേരി ഗവ. എല്‍. പി.സ്കൂളിലെ അധ്യാപികയായ സുശീല (50) യാണ് മരിച്ചത്.
പാലക്കാട്: പാലക്കാട് കോങ്ങാട് മാഞ്ചേരിക്കാവില്‍ വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു. കുണ്ടളശ്ശേരി ഗവ. എല്‍. പി.സ്കൂളിലെ അധ്യാപികയായ സുശീല (50) യാണ് മരിച്ചത്.നിയന്ത്രണം വിട്ട കാർ ബൈക്കിലിടിക്കുകയും, ബൈക്ക് തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോയിലിടിച്ചാണ് ഓട്ടോയാത്രക്കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. മുണ്ടൂർ ചെർപ്പുളശ്ശേരി സംസ്ഥാന പാതയില്‍ കോങ്ങാട് മാഞ്ചേരിക്കാവ് റോഡിലാണ് അപകടമുണ്ടായത്.
പ്രദേശത്തുണ്ടായിരുന്നവർ അധ്യാപികയെ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് യാത്രക്കാരനും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
.jpg)


