പാനൂരിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം

death

ആൺസുഹൃത്ത് അടിച്ചു പരുക്കേൽപിച്ചതായി ആദിത്യയുടെ അമ്മ നൽകിയ മൊഴിയിൽ പാനൂർ പൊലീസ്കേസെടുത്തിരുന്നു

കണ്ണൂർ : പാനൂരിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം.കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക ആദിത്യ അനിൽകുമാർ (28) ആണ് ജീവനൊടുക്കിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയാണ് മരിച്ചത്. പന്ന്യന്നൂർ മനേക്കരയിലെ ആൺസുഹൃത്ത് മർദിച്ചതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ആൺസുഹൃത്ത് അടിച്ചു പരുക്കേൽപിച്ചതായി ആദിത്യയുടെ അമ്മ നൽകിയ മൊഴിയിൽ പാനൂർ പൊലീസ് കേസെടുത്തിരുന്നു

Tags