ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക ജീവനൊടുക്കി

dead
dead

ചെറുതുരുത്തി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക സിന്തോള്‍ (40) ആണ് മരിച്ചത്

ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക ജീവനൊടുക്കി. ചാലക്കുടിയിലാണ് സംഭവം. ചെറുതുരുത്തി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക സിന്തോള്‍ (40) ആണ് മരിച്ചത്. 

ട്രെയിനില്‍ നിന്നും യുവതി ചാടുന്നത് കണ്ട യുവാവാണ് പൊലീസിനെ വിവരം അറിയിച്ചത്. കോഴിക്കോട് നിന്ന് സ്ഥലം മാറി മൂന്നു ദിവസം മുമ്പാണ് ചെറുതുരുത്തിയില്‍ ജോലിയിയില്‍ പ്രവേശിച്ചത്. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിയാണ് സിന്തോള്‍.

tRootC1469263">

Tags