കോഴിക്കോട് മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് അധ്യാപകന്റെ ക്രൂരമർദനം
Jan 14, 2026, 12:35 IST
കോഴിക്കോട്: കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ചെന്ന് പരാതി. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അദ്ധ്യാപകൻ മർദിച്ചെന്നാണ് പരാതി.
കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിക്കാണ് മർദ്ദനമേറ്റത്. കോഴിക്കോട് ഹ്യുമാനിറ്റി ലൈഫ് കെയർ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് കേന്ദ്രത്തിൽ വെച്ചാണ് സംഭവം. ബന്ധുക്കളുടെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ അധ്യാപകനായ വിശ്വനാഥനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവാവിൻറെ ശരീരത്തിൽ പലഭാഗത്തും മർദനമേറ്റതിൻറെ പാടുകളുണ്ട്. മുഖത്തും കൈയിലും കാലിലും തുടയിലുമടക്കം മർദനമേറ്റിട്ടുണ്ട്.
tRootC1469263">.jpg)


