ഇടുക്കിയിൽ ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ മർദിച്ച സംഭവം; കേസെടുത്ത് പൊലീസ്

Teacher beats up seventh grader in Idukki; Police register case

ഇടുക്കി അണക്കരയിൽ ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ മർദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. വണ്ടന്മേട് പൊലീസാണ് മാതാപിതാക്കളുടെ പരാതിയിൽ അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്. ഒരു മാസത്തേയ്ക്ക് അവധിയിൽ പ്രവേശിക്കാനായി അധ്യാപകനോട് പി ടി എ നിർദേശിച്ചു. പകരം താത്കാലിക അധ്യാപകനെ നിയമിക്കും

അധ്യാപകനെ കളിയാക്കിയെന്ന് ആരോപിച്ച് ക്ലാസ് മുറിയിൽ വെച്ച് മർദിച്ചു എന്നാണ് കുട്ടിയുടെ മൊഴി. ചൂരൽ കൊണ്ട് പലതവണ തല്ലി. മുട്ടിൽ നിർത്തി കാലിൽ ചവിട്ടി. മുഖത്തടിച്ചു, വയറിന് ചവിട്ടി എന്നിങ്ങനെയാണ് മർദന പരാതിയിൽ പറയുന്നത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം കുട്ടി വിവരം മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് ആശുപത്രിയിൽ ചികിത്സ നൽകി. എന്നാൽ മർദിച്ചിട്ടില്ല എന്നാണ് അധ്യാപകന്റെ വിശദീകരണം. കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർ കൗൺസിലിംഗ് നൽകും.

Tags