തത്കാല്‍ ടിക്കറ്റ് ബുക്കിങ് രീതി മാറുന്നു, ഡിസംബര്‍ ഒന്ന് മുതല്‍ ഒടിപി വെരിഫിക്കേഷൻ വരുന്നു

train
train

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാർ നല്‍കുന്ന മൊബൈല്‍ നമ്ബറിലേക്ക് സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ഒടിപി അയയ്ക്കും. ഒടിപി വെരിഫൈ ചെയ്താല്‍ മാത്രമേ ടിക്കറ്റ് ഇഷ്യൂ ചെയ്യുകയുള്ളൂ എന്ന് വെസ്റ്റേണ്‍ റെയില്‍വേ പ്രസ്താവനയില്‍ അറിയിച്ചു

ചെന്നൈ: തത്കാല്‍ ടിക്കറ്റ് ബുക്കിങ് രീതി മാറുന്നു. റെയില്‍വേ ബോർഡ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങള്‍ അനുസരിച്ച്‌ ഡിസംബർ 1 മുതല്‍ ഈ സുരക്ഷാ സംവിധാനം നടപ്പിലാക്കി.

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാർ നല്‍കുന്ന മൊബൈല്‍ നമ്ബറിലേക്ക് സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ഒടിപി അയയ്ക്കും. ഒടിപി വെരിഫൈ ചെയ്താല്‍ മാത്രമേ ടിക്കറ്റ് ഇഷ്യൂ ചെയ്യുകയുള്ളൂ എന്ന് വെസ്റ്റേണ്‍ റെയില്‍വേ പ്രസ്താവനയില്‍ അറിയിച്ചു.

tRootC1469263">

യഥാർത്ഥ യാത്രക്കാർക്ക് തത്കാല്‍ ടിക്കറ്റുകളിലേക്ക് മെച്ചപ്പെട്ട പ്രവേശനം ഉറപ്പാക്കുക, ബുക്കിംഗിലെ സുതാര്യത വർദ്ധിപ്പിക്കുക എന്നിവയാണ് ഈ മാറ്റത്തിൻ്റെ പ്രധാന ലക്ഷ്യം.

ഐആർസിടിസി വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, റെയില്‍വേ കൗണ്ടറുകള്‍ ഉള്‍പ്പെടെ എല്ലാ ബുക്കിംഗ് ചാനലുകള്‍ക്കും വഴിയും ഈ പുതിയ സംവിധാനം ബാധകമാകും.

മുംബൈ സെൻട്രല്‍-അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസ് (ട്രെയിൻ നമ്ബർ 12009/12010) ലാണ് ഒടിപി അടിസ്ഥാനമാക്കിയുള്ള ഈ തത്കാല്‍ ഓതൻ്റിക്കേഷൻ സംവിധാനം ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക. തുടർന്ന് ഇത് റെയില്‍വേ ശൃംഖലയിലെ മറ്റ് ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും.

 

Tags