താനൂര്‍ ദുരന്തം ; ബോട്ടുടമയ്‌ക്കെതിരെ പൊലീസ് കേസെടുക്കും

google news
thanoor

താനൂര്‍ ദുരന്തത്തില്‍ ബോട്ടുടമയ്‌ക്കെതിരെ പൊലീസ് കേസെടുക്കും. ബോട്ടിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. 
ബോട്ടില്‍ മുപ്പതിലധികം പേര്‍ ഉണ്ടായിരുന്നതായാണ് പൊലീസ് നല്‍കുന്ന സൂചന. എന്നാല്‍ യാത്രക്കാരുടെ എന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
ബോട്ടില്‍ സുരക്ഷാ ഉപകരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അനുവദനീയമായതിലും കൂടുതല്‍ ആളുകളാണ് ബോട്ടിലുണ്ടായിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല, കുട്ടികള്‍ക്ക് ടിക്കറ്റ് നല്‍കിയിരുന്നില്ല. ബോട്ടുടമയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളുടെ ഫോണ്‍ ഓഫാണെന്ന് പൊലീസ് പറയുന്നു. ഇയാളുടെ വീട് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയന്‍ താനൂരില്‍ എത്തുന്നുണ്ട്.

Tags