താനൂർ ബോട്ട് ദുരന്തം : കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായുള്ള ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി

താനൂർ: താനൂർ ബോട്ട് ദുരന്തത്തിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായുള്ള ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി. സംഭവത്തിൽ ബോട്ടുടമ പാട്ടരകത്ത് നാസറടക്കം 10 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുഴുവൻ പേരെയും കേസന്വേഷണ ഭാഗമായി ഈയിടെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. അന്വേഷണം പൂർത്തിയായതിനാൽ ഇതിൽ അഞ്ചുപേരെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് മാറ്റി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.
അപകടം നടന്ന ഒട്ടുംപുറം തൂവൽ തീരത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.ബാക്കിയുള്ള അഞ്ചു പേരുമായുള്ള തെളിവെടുപ്പ് നടപടികൾ വരും ദിവസങ്ങളിൽ തുടരും.