താനൂർ ബോട്ട് ദുരന്തം: സംഭവസ്ഥലം മനുഷ്യാവകാശ കമ്മീഷൻ നാളെ സന്ദർശിക്കും
Tue, 9 May 2023

മലപ്പുറം : താനൂരിൽ ബോട്ട് ദുരന്തം നടന്ന സ്ഥലം മനുഷ്യാവകാശ കമ്മീഷൻ നാളെ (മെയ് 10) സന്ദർശിക്കും. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇന്ന് രാവിലെ 10.30ന് താനൂരിലെത്തും. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മത്സ്യബന്ധന ബോട്ട് ഉല്ലാസബോട്ടാക്കി രൂപാന്തരം വരുത്തി അവിഹിതമായി പെർമിറ്റ് നേടിയത് ഉൾപ്പെടെ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചകളുണ്ടായതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
മലപ്പുറം ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ആലപ്പുഴ ചീഫ് പോർട്ട് സർവേയർ എന്നിവർ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.