താനൂര്‍ ബോട്ടപകടം ; ജീവന്‍ നഷ്ടമായവരില്‍ കൂടുതലും കുട്ടികള്‍

thanoor
thanoor

താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകത്തില്‍ ജീവന്‍ നഷ്ടമായവരില്‍ കൂടുതലും കുട്ടികള്‍. അവസാനമായി ലഭിച്ച വിവരമനുസരിച്ച് മരിച്ച 22 പേരില്‍ തിരിച്ചറിയാന്‍ സാധിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. 

മരണപ്പെട്ടവരില്‍ വിവരങ്ങള്‍ ലഭിച്ചവരുടെ പട്ടികയില്‍ ഏഴ് പേരാണ് കുട്ടികള്‍. ബാക്കിയുള്ളവരുടെ വയസ്സ് വിവരങ്ങള്‍ ലഭ്യമല്ല. രക്ഷപ്പെടുത്തിയ നാലു കുട്ടികളുടെ നില ഗുരുതരമാണ്. കുട്ടികള്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടുതല്‍പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

tRootC1469263">

Tags