താനൂര്‍ ബോട്ട് അപകടം; ബോട്ടിലെ സഹായികളായ 3 പേര്‍ കൂടി അറസ്റ്റില്‍

google news
thanoor

മലപ്പുറം ജില്ലയിലെ താനൂരില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി 15 കുട്ടികളുള്‍പ്പെടെ 22 പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ബോട്ടിലെ സഹായികളായ അപ്പു, അനി, ബിലാല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബോട്ടുടമ നാസറും സ്രാങ്ക് ദിനേശനും നേരത്തെ അറസ്റ്റിലായിരുന്നു. ബോട്ട് ഡ്രൈവര്‍ ദിനേശന്‍ താനൂരില്‍ വെച്ചാണ് പൊലീസിന്റെ പിടിയിലായത്. 

ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിയെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. നാസറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ നാളെ പൊലീസ് അപേക്ഷ നല്‍കും.

Tags