താനൂര്‍ ബോട്ടപകടത്തില്‍ തെരച്ചില്‍ താൽക്കാലികമായി നിർത്തി
Mon, 8 May 2023

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ തെരച്ചിൽ താൽക്കാലികമായി നിർത്തി. അവലോകന യോഗത്തിന് ശേഷം തെരച്ചിലിന്റെ കാര്യത്തിൽ തീരുമാനമെടുക്കും. ബോട്ടിന്റെ മുകൾനില യാത്രക്ക് യോഗ്യമല്ല. ലൈസൻസ് അനുവദിക്കുന്നതിന് മുന്നോടിയായാണ് സർവെ സർട്ടിഫിക്കറ്റ് നൽകുന്നത്. താനൂർ ബോട്ട് ദുരന്തത്തിലേക്ക് നയിച്ചത് കടുത്ത നിയമലംഘനങ്ങളാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു.അപകടമുണ്ടായ അറ്റ്ലാൻഡിക്ക ബോട്ടിന് രജിസ്ട്രേഷനില്ല.