താനൂര്‍ ബോട്ടപകടം; ബോട്ടിന് രജിസ്ട്രേഷനില്ല

google news
tanur boat accident death toll rises to 18

മലപ്പുറം: താനൂരിൽ  അപകടമുണ്ടായ അറ്റ്ലാന്‍ഡിക്ക ബോട്ടിന് രജിസ്ട്രേഷനില്ല. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കും മുന്‍പാണ് ബോട്ട് യാത്ര നടത്തിയത്. സൂര്യാസ്തമയത്തിന് ശേഷം സർവീസ് നടത്തരുതെന്ന ചട്ടവും ലംഘിച്ചു.പരിധിയിലധികം ആളെക്കയറ്റിയതാണ് അപകടത്തിനു കാരണം.

അതേസമയം അപകടത്തില്‍ മരിച്ച 37 പേരെ തിരിച്ചറിഞ്ഞതായി മന്ത്രി കെ.രാജന്‍ പറഞ്ഞു. 10 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.പൂരപ്പുഴ ഭാഗത്ത്‌ ഇന്നലെ കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കണം. അടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം . ടിക്കറ്റ് എടുത്തവരുടെ എണ്ണം തിട്ടപ്പെടുത്താൻ കഴിയാത്തതിനാൽ കാണാതായവരെ കുറിച്ച് അറിയാൻ മറ്റുമാർഗം ഇല്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി അപകട സ്ഥലം സന്ദർശിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags