താനൂര്‍ ബോട്ട് അപകടം : അന്വേഷണം പ്രഹസമാക്കരുത് :ആര്‍ എസ് പി

thanoor

മലപ്പുറം : താനൂരില്‍ ബോട്ട് അപകടത്തില്‍പ്പെട്ട് 22 പേര്‍ ദാരുണമായി മരണപ്പെടാന്‍ ഇടയായ സംഭവത്തില്‍ ഫിറ്റ്‌നസ് ഇല്ലാതെ ബോട്ടില്‍ വിനോദ യാത്ര അനുമതി നല്‍കുകയും ബോട്ട് സര്‍വീസ് നടത്തുന്നതിന്  പരിശോധനകള്‍ നടത്താതെ അനുമതി നല്‍കുകയും ചെയ്ത ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് അന്വേഷണം നടത്തണമെന്നും ആളുകളെ ശ്രദ്ധ തിരിക്കുവാന്‍ ബോട്ട് ഉടമയെ മാത്രം അറസ്റ്റ് ചെയ്ത് അന്വേഷണം പ്രഹസനമാക്കരുതെന്നും ആര്‍ എസ് പി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കേസില്‍ ഉള്‍പ്പെടുത്തി അന്വേഷണം നടത്താത്തപക്ഷം ആര്‍ എസ് പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി മലപ്പുറം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുവാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

ജില്ലാ സെക്രട്ടറി അഡ്വ. എ കെ ഷിബു, സംസ്ഥാന സമിതി അംഗം വെന്നിയൂര്‍ മുഹമ്മദ് കുട്ടി, മുഹമ്മദ് ഇസ്ഹാഖ്, കാടാമ്പുഴ മോഹനന്‍, പനക്കല്‍ സിദ്ധീഖ്, സെയ്ത് കുളത്തൂര്‍, റംഷീദ് വെന്നിയൂര്‍, ജയരാജന്‍ എം, സഹദേവന്‍ കൊടുമുടി, സൈഫുദ്ദീന്‍ പാലക്കല്‍, കുഞ്ഞി മൊയ്തീന്‍, ഇബ്രാഹിം കുളത്തൂര്‍, അഡ്വ. രാജേന്ദ്രന്‍, കെ പി വാസുദേവന്‍, മുജീബ് പനക്കല്‍, മുഹമ്മദ് കുട്ടി, ഉസ്മാന്‍ എന്‍ പി എന്നിവര്‍ സംസാരിച്ചു.                                                                                                                                                                                           

Tags