താനൂർ ബോട്ട് അപകടം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
May 8, 2023, 19:09 IST
മലപ്പുറം: താനൂർ ബോട്ടപകടത്തിൽ നിരവധി കുട്ടികൾ മരണപ്പെടാൻ ഇടയായ സംഭവത്തിൽ ബാലവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ അടിയന്തര റിപ്പോർട്ട് തേടി. കൃത്യമായ വിവരം രേഖപ്പെടുത്താതെയും വേണ്ടത്ര ജീവൻ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കാതെയും കുട്ടികളെ ബോട്ടിൽ കയറ്റാൻ പാടില്ല.
tRootC1469263">സംഭവം അറിഞ്ഞ ഉടൻ കമ്മീഷൻ അംഗം സി. വിജയകുമാർ സ്ഥലത്തെത്തി ആവശ്യമായ നടപടി സ്വീകരിച്ചിരുന്നു. ബോട്ടപകടത്തിൽ പിഞ്ചുകുട്ടികൾ ഉൾപ്പെടെ മരണപ്പെടാൻ ഇടയായ സംഭവം സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ മലപ്പുറം ജില്ലാ കലക്ടർ, പരപ്പനങ്ങാടി , മുൻസിപ്പൽ , ജില്ല ശിശു സംരക്ഷണ ഓഫീസർ, ഡി.റ്റി.പി.സി സെക്രട്ടറി എന്നിവർക്ക് കമ്മീഷൻ നിർദേശം നൽകി.
.jpg)


