മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തലെന്ന തമിഴ്‌നാടിന്റെ ആവശ്യം തല്‍ക്കാലം മാറ്റിവയ്ക്കും

mullaperiyar
mullaperiyar

പുതിയ ഡാം എന്ന ആവശ്യം വീണ്ടും യോഗത്തില്‍ ഉയര്‍ത്തിയ കേരളം ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്നും വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തലെന്ന തമിഴ്‌നാടിന്റെ ആവശ്യം തല്‍ക്കാലം മാറ്റിവയ്ക്കാന്‍ മേല്‍നോട്ട സമിതി യോഗത്തില്‍ തീരുമാനം. ഡാം ബലപ്പെടുത്തല്‍ നടപടികള്‍ക്കു മുന്‍പ് ഐസോടോപ്പ് പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ച മേല്‍നോട്ട സമിതി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. പുതിയ ഡാം എന്ന ആവശ്യം വീണ്ടും യോഗത്തില്‍ ഉയര്‍ത്തിയ കേരളം ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്നും വ്യക്തമാക്കി.

tRootC1469263">

ഡാമിന്റെ സുരക്ഷാ പരിശോധന ഒറ്റയ്ക്കു നടത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തെയും കേരളം എതിര്‍ത്തു. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇതു സാധ്യമല്ലെന്ന വാദവും മേല്‍നോട്ട സമിതി അംഗീകരിച്ചെന്നാണ് സൂചന. സുരക്ഷാ പരിശോധനയുടെ മാര്‍ഗരേഖതയ്യാറാക്കാന്‍ ഇരുസംസ്ഥാനങ്ങളുടെയും ഡാം സുരക്ഷാ അതോറിറ്റിയുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കും. ഇവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും സുരക്ഷാ പരിശോധന നടത്തുക.

ഡാമിനു ചുറ്റും സിസിടിവി സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് അംഗീകരിച്ചു. 

Tags