വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്‌സിങ് കോളേജ് ചെയര്‍മാന്‍ തമിഴ് നാട് പോലീസിന്റെ പിടിയില്‍ ; നിരവധി വിദ്യാര്‍ത്ഥികള്‍ പീഡനത്തിന് ഇരയായതായി സൂചന
അറസ്റ്റ് ചെയ്ത് തെങ്കാശിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ പ്രതിയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്‌സിങ് കോളേജ് ചെയര്‍മാന്‍ തമിഴ് നാട് പോലീസിന്റെ പിടിയില്‍. കൊല്ലം പുനലൂര്‍ നരിക്കല്‍ സ്വദേശി പി.വി.ബിനു ആണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിയുടെ അമ്മ തെങ്കാശി ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്ന ബിനുവിനെ ഇന്നലെയാണ് കേരളത്തിലെത്തി തമിഴ്‌നാട്‌പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത് തെങ്കാശിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ പ്രതിയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
തെങ്കാശി ജില്ലയിലെ പന്‍പൊഴിയ്ക്ക് സമീപമുള്ള സെന്റ് മേരീസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ മേധാവിയായ ബിനു കേരളത്തിനകത്തും പുറത്തുമുള്ള കുട്ടികള്‍ക്ക് ഇവിടെ അഡ്മിഷന്‍ തരപ്പെടുത്തി നല്‍കിയ ശേഷമായിരുന്നു പീഡനമെന്നാണ് വിവരം. നിരവധി കുട്ടികള്‍ പീഡനത്തിനിരയായതായും സൂചനയുണ്ട്. വരും ദിവസങ്ങളില്‍ ബിനുവിനെതിരെ കൂടുതല്‍ ലൈംഗിക പീഡന പരാതികള്‍ പോലീസിന് ലഭിച്ചേക്കുമെന്നും അറിയുന്നു. പുനലൂരിലുള്ള യുവ രാഷ്ട്രീയനേതാവും സംഭവത്തില്‍ പോലീസ് നിരീക്ഷണത്തിലുള്ളതായാണ് വിവരം. പ്രമുഖ രാഷ്ട്രീയ നേതാക്കളുമായ് ബന്ധമുള്ള ചില സെലിബ്രിറ്റികളിലേക്കും അന്വേഷണം നീളാന്‍ സാധ്യതയുണ്ട്.
.jpg)

