തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തൃശൂരിലെത്തും
ഉച്ചയ്ക്ക് രണ്ട് മണിക്ക് കോയമ്പത്തൂരിൽ നടക്കുന്ന പൊതുപരിപാടിക്ക് ശേഷമാകും അദ്ദേഹം കേരളത്തിലേക്ക് തിരിക്കുക.തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് വിജയ് കേരളത്തിൽ എത്തുന്നത്.
തൃശൂർ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തൃശൂരിലെത്തും. കല്യാൺ ജ്വല്ലേഴ്സിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്.
ഉച്ചയ്ക്ക് രണ്ട് മണിക്ക് കോയമ്പത്തൂരിൽ നടക്കുന്ന പൊതുപരിപാടിക്ക് ശേഷമാകും അദ്ദേഹം കേരളത്തിലേക്ക് തിരിക്കുക.തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് വിജയ് കേരളത്തിൽ എത്തുന്നത്.
വൈകിട്ടോടെ ഹെലികോപ്റ്റർ മാർഗം തൃശൂർ പുഴയ്ക്കൽ ശോഭാ സിറ്റിയിലെ ഹെലിപാഡിൽ അദ്ദേഹം വന്നിറങ്ങും. തുടർന്ന് കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ടിഎസ് കല്യാണരാമൻ്റെ വസതിയിൽ ഒരുക്കിയിട്ടുള്ള ആഘോഷച്ചടങ്ങുകളിൽ അദ്ദേഹം പങ്കാളിയാകും.
ക്ഷണിക്കപ്പെട്ട അതിഥികൾക്കും ചലച്ചിത്ര താരങ്ങൾക്കും മാത്രമാണ് പരിപാടി നടക്കുന്ന വസതിയിലേക്ക് പ്രവേശനമുള്ളത്. ഒന്നര മണിക്കൂറോളം നീളുന്ന സന്ദർശനത്തിന് ശേഷം ശോഭാ സിറ്റിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തന്നെ അദ്ദേഹം കോയമ്പത്തൂരിലേക്കും അവിടെനിന്ന് ചെന്നൈയിലേക്കും മടങ്ങും.
.jpg)