പ്രവര്‍ത്തിച്ച് തെളിയും മുമ്പ് വിജയ് യെ വിമര്‍ശിക്കുന്നത് ശരിയല്ല; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് പിന്തുണയുമായി സുരേഷ്‌ഗോപി ​​​​​​​

It is not right to criticize Vijay before he has acted and shown proof; Tamil Nadu Chief Minister Suresh Gopi supports Vijay

തൃശൂർ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് പിന്തുണയുമായി ബിജെപി നേതാവും കേന്ദ്ര പെട്രോളിയം-പ്രകൃതി വാതകം, ടൂറിസം സഹമന്ത്രിയുമായ നടന്‍ സുരേഷ് ഗോപി. പ്രവര്‍ത്തിച്ച് തെളിയും മുമ്പ് വിജയ് യെ വിമര്‍ശിക്കുന്നത് ശരിയല്ല. കേരളത്തില്‍ ടിവികെ ആരംഭിച്ചാല്‍ എന്താണ് പ്രശ്‌നമെന്നും സുരേഷ് ഗോപി ചോദിക്കുന്നു. തമിഴ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

'മുഖ്യമന്ത്രി വിജയ് പ്രവര്‍ത്തിക്കട്ടെ. അദ്ദേഹം പ്രവര്‍ത്തിച്ച് സ്വയം തെളിയിക്കട്ടെ. അതിനുമുമ്പ് അദ്ദേഹത്തെ വിമര്‍ശിക്കുന്നത് ശരിയാവില്ല. ജനങ്ങള്‍ അദ്ദേഹത്തിന് ഒരു അവസരം നല്‍കിയിട്ടുണ്ട്. അദ്ദേഹം നല്ല രീതിയില്‍ പ്രവര്‍ത്തിക്കട്ടെ. വിജയം കൈവരിച്ച തമിഴ്നാട്ടിലെ പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ എന്താണ് പ്രശ്‌നം? അദ്ദേഹം വരുന്നുണ്ടെങ്കില്‍ വരട്ടെ. അദ്ദേഹം ആഗ്രഹിക്കുന്ന ഇടത്തെല്ലാം വരട്ടെ, പ്രവര്‍ത്തനം തുടങ്ങട്ടെ. എല്ലാവരും വരട്ടെ, ലോകത്തിനും തമിഴ് ജനതയ്ക്കും ഗുണമുണ്ടാകട്ടെ.'' എന്നാണ് സുരേഷ് ഗോപി പറയുന്നത്.

Tags