പറവൂരിലെ താലൂക്ക് ആശുപത്രി ചികിത്സാ പിഴവ്; കേസെടുത്ത് പൊലീസ്
ഡോക്ടര്‍ പ്രതിസ്ഥാനത്ത് ഉണ്ടെങ്കിലും എഫ് ഐ ആറില്‍ ഡോക്ടറുടെ പേരില്ല.
പറവൂരിലെ താലൂക്ക് ആശുപത്രി ചികിത്സാ പിഴവില്‍ കേസെടുത്ത് പൊലീസ്. കാല് മുറിച്ചു മാറ്റേണ്ടിവന്ന അബ്ദുല്‍ ജബ്ബാറിന്റെ പരാതിയിലാണ് പറവൂര്‍ പൊലീസ് കേസെടുത്തത്. നടപടികള്‍ ഇല്ലാത്തതിനാല്‍ അബ്ദുല്‍ ജബ്ബാര്‍ പറവൂര്‍ താലൂക്ക് ആശുപത്രിക്ക് മുന്പില് സമരം ആരംഭിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ പ്രതിസ്ഥാനത്ത് ഉണ്ടെങ്കിലും എഫ് ഐ ആറില്‍ ഡോക്ടറുടെ പേരില്ല.
ജൂലൈ 26ന് രാത്രി അസഹ്യമായ കാലുവേദനയെ തുടര്‍ന്നാണ് അബ്ദുല്‍ ജബ്ബാര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. മരുന്ന് നല്കി തിരിച്ചയച്ചു. പുലര്‍ച്ചെ വീണ്ടും എത്തി . അപ്പോഴും മരുന്നു നല്കി തിരിച്ചയച്ചു. 27ന് ഉച്ചയ്ക്ക് സര്ജന് വന്ന പരിശോധിച്ചപ്പോഴാണ് വലതുകാലിന്റെ ശേഷി നഷ്ടപ്പെട്ടുവെന്നും ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകണമെന്നും പറഞ്ഞത്. പിന്നീട് കാല് മുറിച്ചു മാറ്റേണ്ടി വന്നു. ഇതായിരുന്നു പരാതിയ്ക്ക് അടിസ്ഥാനം. എന്നാല്‍ 26ന് രണ്ടാമത് എത്തിയപ്പോള്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തുവെന്നും അബ്ദുല്‍ ജബ്ബാര്‍ സ്വന്തം ഇഷ്ടപ്രകാരം വീട്ടിലേക്ക് മടങ്ങുന്നു എന്ന് ഒപ്പിട്ടു നല്കി എന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡിഎംഒയ്ക്ക് നല്കിയ വിശദീകരണം. എന്നാല്‍ 26ന് ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അബ്ദുല്‍ ജബ്ബാര്‍ വ്യക്തമാക്കിയിരുന്നു.
.jpg)

