തളിപറമ്പില്‍ സി.പി. എമ്മിനകത്തുണ്ടായ സാമ്പത്തിക ക്രമക്കേട് വിവാദം ചൂടുപിടിക്കുന്നു : അഞ്ചുപേര്‍ക്കെതിരെ പാര്‍ട്ടിയുടെ അച്ചടക്കനടപടി

കണ്ണൂർ : തളിപറമ്പില്‍ സി.പി. എമ്മിനകത്തുണ്ടായ സാമ്പത്തിക ക്രമക്കേട് വിവാദം ചൂടുപിടിക്കുന്നു. തളിപറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടിയെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന തളിപറമ്പ് ഏരിയാകമ്മിറ്റിയോഗം ആരോപണ വിധേയരായ അഞ്ചുപേരെ ശാസിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് അന്നേ ദിവസം വൈകുന്നേരം അഞ്ചുമണിക്കര ചേര്‍ന്ന തളിപറ് ടൗണ്‍ ബ്രാഞ്ച് യോഗത്തിലും ആറുമണിക്ക് ചേര്‍ന്ന ലോക്കല്‍ ജനറല്‍ ബോഡിയോഗത്തിലും ഈക്കാര്യം റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു.
സി.പി. എം തളിപറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന്‍, മുന്‍ ലോക്കല്‍സെക്രട്ടറി എം. സന്തോഷ്, ലോക്കല്‍കമ്മിറ്റിയംഗങ്ങളായ എം.ലത്തീഫ്, ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി ടി. ആര്‍ ശിവന്‍ എന്നിവരുടെ പേരിലാണ് നടപടിയെടുത്തത്. തളിപറമ്പ് ജീവകലാകേന്ദ്രം, കൈരളി ഹോട്ടല്‍, ലോക്കല്‍കമ്മിറ്റി ഓഫീസ് എന്നിവയാണ് പാര്‍ട്ടി നേതൃത്വം പരിശോധിച്ചത്. കണക്കില്‍ ഏറെ പൊരുത്തക്കേടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ജില്ലാകമ്മിറ്റിയും നിര്‍ദ്ദേശിച്ചിരുന്നു.
തളിപറമ്പിന്റെ ചുമതലയുളള ടി.കെ ഗോവിന്ദന്‍ ഉള്‍പ്പെടെയുളളവര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട. എന്നാല്‍ പിന്നീട് ഏരിയാകമ്മിറ്റിയോഗം നടപടി ലഘൂകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.ടൗണ്‍ ബ്രാഞ്ച് കമ്മിറ്റിയോഗത്തില്‍ സി. എം കൃഷ്ണനും ലോക്കല്‍ കമ്മിറ്റി യോഗത്തിലും ലോക്കല്‍ ജനറല്‍ ബോഡി യോഗത്തിലും സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജനുമാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. ഏരിയാകമ്മിറ്റി നേരിട്ടാണ് ടൗണ്‍ ബ്രാഞ്ച് കമ്മിറ്റിയോഗം വിളിച്ചത്. കെ.ബിജുമോന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്രാഞ്ച് അംഗങ്ങളില്‍ ചിലര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു. സി.പി. എം കൃഷ്ണന്‍, പുല്ലായിക്കൊടി ചന്ദ്രന്‍ എന്നിവരാണ് മേല്‍കമ്മിറ്റിയില്‍ നിന്നും പങ്കെടുത്തത്.
ജീവകലാകേന്ദ്രം നടത്തിയ അഞ്ചുലക്ഷത്തിന്റെ ചിട്ടിയില്‍ നിന്നും അഞ്ചുലക്ഷം രൂപ പാര്‍ട്ടി നേതാവ് വായ്പയെടുത്ത വിഷയം അന്നേ പാര്‍ട്ടിയില്‍ ചര്‍ച്ചയായിരുന്നു. അന്ന് കോമത്ത് മുരളീധരന്‍ നേതൃത്വത്തിലുളള സമയത്താണ് വിഷയം ചര്‍ച്ച ചെയ്തത്. കെ. എം ലത്തീഫില്‍ നിന്നും പുല്ലായിക്കൊടി ചന്ദ്രണം പണം വാങ്ങിയെന്നായിരുന്നു പരാതി.
അന്വേഷണം മുറുകിയപ്പോള്‍ അങ്ങനെയൊരു പണം താന്‍ കൊടുത്തിട്ടില്ലെന്ന് ലതീഫ് പറഞ്ഞതോടെയാണ് നടപടി അവസാന നിമിഷത്തില്‍ ഒഴിവായത്. എന്നാല്‍ ഇപ്പോള്‍ നടത്തിയ പരിശോധനയില്‍ ചില വീഴ്ച്ചകള്‍ വന്നതായി പാര്‍ട്ടിക്ക് ബോധ്യപ്പെടുകയായിരുന്നു.
ചിട്ടിയില്‍ ക്രമക്കേട് നടത്തിയതിനാണ് പുല്ലായിക്കൊടി ചന്ദ്രന്‍, എം. സന്തോഷ്, വി. പി സന്തോഷ്, കെ. എ ലത്തീഫ് എന്നിവര്‍ക്കെതിരെ നടപടിയെടുത്തത്. ലോക്കല്‍ ജനറല്‍ ബോഡിയോഗത്തില്‍ കെ.ബിജുമോന്‍ അധ്യക്ഷനായി. യോഗഹില്‍ ചോദ്യങ്ങളോ ഉത്തരങ്ങളോ ചര്‍ച്ചകളോയുണ്ടായിരുന്നില്ല, യാതൊരു വിധത്തിലുളള സാമ്പത്തിക ഇടപാടുകളിലും പാര്‍ട്ടി നേതാക്കള്‍ ബന്ധപ്പെടാന്‍ പാടില്ലെന്ന നിര്‍ദ്ദേശം നല്‍കി നടപടിയെടുത്ത കാര്യം വിശദീകരിച്ചു യോഗം പിരിയുകയായിരുന്നു.