തളിപ്പറമ്പ് വെമ്മാണി ആക്രമണക്കേസ്: പ്രതികളെ ശിക്ഷിച്ചു
തളിപ്പറമ്പ് : കൂവേരി വെമ്മാണിയിൽ 2008 ൽ മാരകായുധങ്ങൾ ഉപയോഗിച്ച് സ്ത്രീകളടക്കമുള്ളവരെ പരിക്കേൽപ്പിച്ച കേസിൽ പ്രതികളായ 12 പേരിൽ 10 പേരെ തളിപ്പറമ്പ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം വി അനുരാജ് ശിക്ഷിച്ചു .
വെമ്മാണി സ്വദേശികളായ കുരിങ്ങാച്ചിറ അലക്സ്, പോതനമഠത്തിൽ ഷാജി, പോതനമഠത്തിൽ ഇമ്മാനുവൽ, വെളിയത്ത് പ്രകാശൻ, തൊഴുത്തി നകത്ത് സജി , വെളിയത്ത് ശിവരാമൻ നായർ, പനച്ചിക്കൽ ഗണേശൻ, താഴത്തുകുടിയിൽ സേവ്യർ, മുട്ടത്തുക്കാട്ടിൽ ജിൽവി, വെള്ളമാരുതുങ്കൽ കൊച്ചു (സെബാസ്റ്റ്യൻ) എന്നിവരെയാണ് ശിക്ഷിച്ചത്.
കേസിലെ ഒമ്പത്, പതിനൊന്ന് പ്രതികളായ തോമസ്, കുഞ്ഞിരാമൻ എന്നിവർ വിചാരണ കാലയളവിൽ മരിച്ചിരുന്നു. ഐ.പി.സി 143, 147 പ്രകാരം ആറുമാസം വീതം തടവ്, 148 പ്രകാരം ഒരു വർഷം തടവ്, 341 പ്രകാരം ഒരു മാസം തടവും 500 രൂപ പിഴയും, 324 പ്രകാരം മൂന്ന് വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. തളിപ്പറമ്പ് എസ്.ഐയായിരുന്ന കെ.ടി.സുരേന്ദ്രൻ, എ.എസ്.ഐമാരായ വി,സി,ബേബി, കെ.എസ്. മത്തായി എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യുഷന് വേണ്ടി സീനിയർ അസി. പ്രോസിക്യൂട്ടർ വി.പി.അബ്ദുസത്താർ ഹാജരായി.
.jpg)

