മമ്മൂട്ടിക്ക് വേണ്ടി ക്ഷേത്ര വഴിപാട് ; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൽ കുടം നേർന്ന് തിരുവനന്തപുരം സ്വദേശി

മമ്മൂട്ടിക്ക് വേണ്ടി ക്ഷേത്ര വഴിപാട് ; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൽ കുടം നേർന്ന് തിരുവനന്തപുരം സ്വദേശി
Taliparamba Rajarajeshwara Temple special  pooja for mammooty
Taliparamba Rajarajeshwara Temple special  pooja for mammooty

തളിപ്പറമ്പ:  പ്രമുഖ നടൻ ഭരത് മമ്മൂട്ടിക്ക് വേണ്ടി രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻ കുടം വഴിപാട് നടത്തി. തിരുവനന്തപുരം സ്വദേശി  എ. ജയകുമാറാണ്  മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിന് വേണ്ടി പൊന്നിൻ കുടം  വഴിപാട് നടത്തിയത്.  മമ്മൂട്ടിക്കു വേണ്ടി ഉത്രം നക്ഷത്രത്തിലാണ് വഴിപാട് കഴിപ്പിച്ചത് 

tRootC1469263">

രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് പൊന്നും കുടം വച്ച് തൊഴൽ , കഴിഞ്ഞ ജൂലായ് മാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻ കുടം വച്ച് തൊഴുത്തിരുന്നു. കൂടാതെ ജയലളിത, യദിയൂരപ്പ തുടങ്ങി നിരവധി  പ്രമുഖർ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി പൊന്നിൽ കുടം വച്ച്  തൊഴുത്തിരുന്നു. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ രാജരാജേശ്വരന്റെ ഫോട്ടോ നൽകി സ്വീകരിച്ചു.

Taliparamba Rajarajeshwara Temple special  pooja for mammooty

Tags