തളിപ്പറമ്പ് രാജരാജേശ്വര കലാരത്ന പുരസ്കാരം 2026; ജേതാക്കളെ പ്രഖ്യാപിച്ചു
കണ്ണൂർ; തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ നിന്നും ക്ഷേത്ര കലകളിൽ പ്രാഗൽഭ്യം തെളിയിക്കുന്നവർക്കു പൗരാണിക കാലം മുതൽക്ക് നൽകി വരുന്ന വീര ശൃംഖല - പട്ടും വളയും ബഹുമതി (ശ്രീ രാജരാജേശ്വര കലാരത്ന പുരസ്കാരം -2026) നേടിയവരുടെ പേര് വിവരം പ്രഖ്യാപിച്ചു.
കലാനിലയം ഗോപി ആശാൻ - കഥകളി (നെല്ലുവാ തൃശ്ശൂർ), കോട്ടക്കൽ രവി ആശാൻ - മദ്ദളം (കൊളത്തൂർ മലപ്പുറം ജില്ല), കലാനിലയം ഉദയൻ നമ്പൂതിരി - ചെണ്ട (മട്ടന്നൂർ), വി പി രാധാകൃഷ്ണൻ - ക്ഷേത്ര ശിൽപ്പി ( പൂമംഗലം തളിപ്പറമ്പ്) എന്നിവരാണ് ഈ വർഷത്തെ ജേതാക്കൾ.
ഒൿടോബർ 11ന്, ഞായറാഴ്ച, ഉച്ച പൂജക്ക് ശേഷം നടക്കുന്ന ചടങ്ങിൽ, ക്ഷേത്രം മേൽശാന്തി, രാജരാജേശ്വര ക്ഷേത്രം കൊട്ടും പുറത്ത് വെച്ച് പട്ടും വളയും നൽകി സ്ഥാനപ്പേര് വിളിച്ച് ആദരം നൽകും. ചടങ്ങിൽ വിവിധ മേഖലകളിലുള്ള പ്രമുഖർ പങ്കെടുക്കുന്നതായിരിക്കും.
.jpg)

