വീട് തളിപ്പറമ്പിൽ, വോട്ട് ബീഹാറിൽ ; വോട്ടർ പട്ടിക കണ്ട് ഞെട്ടി തളിപ്പറമ്പ് സ്വദേശിയായ വീട്ടമ്മ !
മണ്ഡലത്തിലെ വോട്ടർപട്ടിക പരിശോധിച്ച മുസ്ലിം ലീഗ് പ്രവർത്തകർ നസ്റിയയുടെ പേരു കാണാതെ വന്നപ്പോഴാണ് കുടുംബത്തെ സമീപിച്ചത്. വോട്ടു മാറ്റാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് അറിഞ്ഞപ്പോൾ, തിരഞ്ഞെടുപ്പുകമ്മിഷന്റെ വെബ്സൈറ്റിൽ പരിശോധിച്ചു. അപ്പോഴാണ് ബിഹാറിലെ സസാരം മണ്ഡലത്തിലേക്കു വോട്ട് മാറ്റിയതായി കണ്ടെത്തിയത്. ബിഎൽഒയും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് ലഭിച്ച വിവരം.
കണ്ണൂർ : നിയമസഭ തെരെഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക പുറത്തുവന്നപ്പോൾ തന്റെ പേര് തിരഞ്ഞ തളിപ്പറമ്പിലെ വീട്ടമ്മ ഞെട്ടി. തനിക്ക് വോട്ട് ചെയ്യണമെങ്കിൽ ബിഹാറിലേക്കു പോകേണ്ടിവരുമെന്ന കാര്യം തളിപ്പറമ്പ് നഗരസഭയിലെ ഞാറ്റുവയലിൽ താമസിക്കുന്ന നസ്റിയ അബ്ദുല്ലയ്ക്ക് (49) അപ്പോഴാണ് മനസിലായത്. വോട്ടർ പട്ടിക പുറത്തുവന്നപ്പോഴാണ് നസ്റിയയുടെ വോട്ട് ബിഹാറിലേക്കു മാറ്റിയെന്ന വിവരമറിഞ്ഞത്.
മണ്ഡലത്തിലെ വോട്ടർപട്ടിക പരിശോധിച്ച മുസ്ലിം ലീഗ് പ്രവർത്തകർ നസ്റിയയുടെ പേരു കാണാതെ വന്നപ്പോഴാണ് കുടുംബത്തെ സമീപിച്ചത്. വോട്ടു മാറ്റാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് അറിഞ്ഞപ്പോൾ, തിരഞ്ഞെടുപ്പുകമ്മിഷന്റെ വെബ്സൈറ്റിൽ പരിശോധിച്ചു.
അപ്പോഴാണ് ബിഹാറിലെ സസാരം മണ്ഡലത്തിലേക്കു വോട്ട് മാറ്റിയതായി കണ്ടെത്തിയത്. ബിഎൽഒയും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് ലഭിച്ച വിവരം. ഇതു വരെ തളിപ്പറമ്പ് ടഗോർ വിദ്യാനികേതൻ സ്കൂളിലെ ബൂത്തിലാണ് നസ്റിയ വോട്ട് ചെയ്തിരുന്നത്.
.jpg)


