തളിപ്പറമ്പ് എം.എൽ.എ ടി.കെ ഗോവിന്ദന് ഫോണിൽ ഭീഷണി ; പൊലിസിൽ പരാതി നൽകി
കഴിഞ്ഞ ദിവസം ടി.കെ ഗോവിന്ദനും പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞുകൃഷ്ണനും സംയുക്തമായി കണ്ണൂരിൽ വാർത്താസമ്മേളനം വിളിച്ച് ചേർത്ത് പാർട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമതും ഭീഷണി കോൾ എത്തിയിരിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പാർട്ടിക്കെതിരെ സംസാരിച്ചതിന്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഭീഷണിക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
തളിപ്പറമ്പ്: തളിപ്പറമ്പ് എം.എൽ.എ ടി.കെ ഗോവിന്ദന് നേരെ ഫോണിൽ ഭീഷണി. ഇന്നലെ വൈകിട്ട് 3:55ഓടെ കണ്ണൂർ വ്യാപാര ഭവനിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് എം.എൽ.എയുടെ മൊബൈൽ ഫോണിലേക്ക് ഭീഷണി സന്ദേശമെത്തിയത്. ആഭ്യന്തരമന്ത്രിയെയും എം എൽ എയും ഭീഷണിപ്പെടുത്തുന്നതും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുന്നതുമാണ് ഫോൺ വിളിയിലെ ഉള്ളടക്കം.
ഇതേ നമ്പറിൽ നിന്ന് തന്നെ നിയമസഭാ ഇലക്ഷൻ ഫലം പുറത്തുവന്ന ദിവസം രാത്രി 9.53നും എം.എൽ.എയ്ക്ക് കോൾ വന്നിരുന്നു. എന്നാൽ അന്നും സംസാരിച്ചു തുടങ്ങുന്നതിന് മുൻപ് തന്നെ പെട്ടെന്ന് കോൾ കട്ടാവുകയായിരുന്നു.
കഴിഞ്ഞ ദിവസം ടി.കെ ഗോവിന്ദനും പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞുകൃഷ്ണനും സംയുക്തമായി കണ്ണൂരിൽ വാർത്താസമ്മേളനം വിളിച്ച് ചേർത്ത് പാർട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമതും ഭീഷണി കോൾ എത്തിയിരിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പാർട്ടിക്കെതിരെ സംസാരിച്ചതിന്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഭീഷണിക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ തുടർന്ന് ഭീഷണി വന്ന ഫോൺ നമ്പറായ 8590 279407 സഹിതം എം.എൽ.എയുടെ പേഴ്‌സണൽ സ്‌റ്റാഫ് പി.വി ജയൻ മയ്യിൽ പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി സ്വീകരിച്ച പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ നമ്പറിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)