തളിപ്പറമ്പ് എല്ലാ കാലത്തും ജയിക്കുന്ന മണ്ഡലമല്ല': തോല്‍വിയെ ന്യായീകരിച്ച് കെ കെ രാഗേഷ്

The backlash in the assembly elections will be examined: KK Ragesh

തിരഞ്ഞെടുപ്പ് പരാജയത്തില്‍ എല്‍ഡിഎഫില്‍ നിന്ന് വരെ സിപിഐഎമ്മിന് വിമര്‍ശനം നേരിടുന്നതിനിടെയാണ് കെകെ രാഗേഷിന്റെ ന്യായീകരണം.

കണ്ണൂരിലെ തിരിച്ചടിയെ ന്യായീകരിച്ച് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കണ്ണൂരില്‍ വലിയ നഷ്ടം സംഭവിച്ചിട്ടില്ലെന്നും തളിപ്പറമ്പ് എല്ലാ കാലത്തും ജയിക്കുന്ന മണ്ഡലമല്ലെന്നും കെ കെ രാഗേഷിന്റെ ന്യായീകരണം. പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും കെ കെ രാഗേഷ് ന്യായീകരിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തില്‍ എല്‍ഡിഎഫില്‍ നിന്ന് വരെ സിപിഐഎമ്മിന് വിമര്‍ശനം നേരിടുന്നതിനിടെയാണ് കെകെ രാഗേഷിന്റെ ന്യായീകരണം.

പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ത്ഥിത്വം കണ്ണൂരിന് പുറത്തും വലിയരീതിയില്‍ ദോഷം ചെയ്‌തെന്നും വിമര്‍ശനം. കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ അടക്കമാണ് വിമര്‍ശനം ഉന്നയിച്ചത്. സമിതിയില്‍ എം വി ഗോവിന്ദന്റെ ശൈലിയ്‌ക്കെതിരെയും വിമര്‍ശനം ഉണ്ടായി. എംവി ഗോവിന്ദന്റെ ഭാഷാശൈലി തിരുത്തണമെന്ന് വിമര്‍ശകര്‍ ആവശ്യപ്പെട്ടു.

Tags