നാട്ടിൽ തന്നെ പുതിയ സംരംഭങ്ങളും തൊഴിൽ സാധ്യതകളും സൃഷ്ടിക്കേണ്ടത് അനിവാര്യം, തളിപ്പറമ്പ് ഇൻവെസ്റ്റ്‌മെന്റ് മീറ്റ് കേരളത്തിന് മാതൃകയാകണം : മന്ത്രി എ.പി. അനിൽകുമാർ
സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി, വ്യവസായങ്ങൾ തുടങ്ങാൻ ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിലെ പ്രയാസങ്ങൾ പരിഹരിക്കാൻ നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്തുകിട്ടുന്നതിനുള്ള നടപടികൾ ഗവൺമെന്റ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
തളിപ്പറമ്പ് : വിദേശ രാജ്യങ്ങളിലെ മാറ്റങ്ങളും പ്രതിസന്ധികളും നമ്മുടെ നാടിന്റെ വരുമാനത്തെയും തൊഴിൽ മേഖലയെയും ബാധിക്കാതിരിക്കാൻ നാട്ടിൽ തന്നെ പുതിയ സംരംഭങ്ങളും തൊഴിൽ സാധ്യതകളും സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ പറഞ്ഞു.
തളിപ്പറമ്പ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ് 2027-ന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചിംഗും ചിറവക്ക് ഹാപ്പിനസ് സ്ക്വയറിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി, വ്യവസായങ്ങൾ തുടങ്ങാൻ ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിലെ പ്രയാസങ്ങൾ പരിഹരിക്കാൻ നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്തുകിട്ടുന്നതിനുള്ള നടപടികൾ ഗവൺമെന്റ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

നഗര കേന്ദ്രീകൃതമായി മാത്രം വ്യവസായങ്ങൾ തുടങ്ങണമെന്ന ചിന്ത മാറണമെന്നും, ഗ്രാമീണ മേഖലകളിൽ പോലും മികച്ച യൂനിറ്റുകൾ ആരംഭിച്ച് മാതൃകയാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി.കെ ഗോവിന്ദൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ത്രിതല പഞ്ചായത്തുകളും വ്യാപാരി വ്യവസായികളും ചേർന്ന് നടത്തുന്ന ഈ കൂട്ടായ്മ കേരളത്തിന് തന്നെ മാതൃകയാകട്ടെയെന്ന് മന്ത്രി ആശംസിച്ചു. ടി.കെ ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനായി.

മുഖ്യമന്ത്രിയും മന്ത്രിമാരും വ്യവസായ പ്രമുഖരും അണിനിരക്കുന്ന സംഗമത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ജില്ലാ കളക്ടർ പി. വിഷ്ണുരാജ് വിശദീകരിച്ചു. പി.കെ സുബൈർ, ജെസി ഷിജി വട്ടക്കാട്, സോണി സെബാസ്റ്റ്യൻ, പി.ടി മാത്യു, കെ.എസ്. റിയാസ്, സി. അബ്ദുൽ ഖാദർ, ലെനീഷ്, എസ്.ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
.jpg)

