തളിപ്പറമ്പിലെ സ്വതന്ത്ര എം എല്‍ എ ടി കെ ഗോവിന്ദന് നേരെ ഫോണിലൂടെ വധഭീഷണി
'ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലില്‍ ഉള്ളവര്‍ നോക്കും' എന്നായിരുന്നു ഫോണ്‍ വിളിച്ചയാള്‍ എം എല്‍ എയെ ഭീഷണിപ്പെടുത്തിയത്.
തളിപ്പറമ്പിലെ സ്വതന്ത്ര എം എല്‍ എ ടി കെ ഗോവിന്ദന് നേരെ ഫോണിലൂടെ വധഭീഷണി. വൈകിട്ട് പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് എം എല്‍ എയ്ക്ക് നേരെ വധഭീഷണി മുഴക്കിക്കൊണ്ടുള്ള അജ്ഞാത ഫോണ്‍ സന്ദേശം എത്തിയത്. 'ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലില്‍ ഉള്ളവര്‍ നോക്കും' എന്നായിരുന്നു ഫോണ്‍ വിളിച്ചയാള്‍ എം എല്‍ എയെ ഭീഷണിപ്പെടുത്തിയത്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഫോണ്‍ വിളിച്ചയാള്‍ കടുത്ത ഭാഷയില്‍ അസഭ്യം പറയുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ടി കെ ഗോവിന്ദന്‍ മയ്യില്‍ പൊലീസില്‍ പരാതി നല്‍കി. തളിപ്പറമ്പില്‍ പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് സി പി എം ബന്ധം ഉപേക്ഷിച്ച ടി കെ ഗോവിന്ദന്‍ യു ഡി എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് പാര്‍ട്ടിക്കോട്ടയില്‍ വിജയിച്ചിരുന്നു.
.jpg)

