തളിപ്പറമ്പ് മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ.ഗോവിന്ദൻ വോട്ട് രേഖപ്പെടുത്തി

Taliparamba constituency UDF independent candidate T.K. Govindan casts his vote

 തളിപ്പറമ്പ് : തളിപ്പറമ്പ് മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ.ഗോവിന്ദൻ വോട്ട് രേഖപ്പെടുത്തി.  മലപ്പട്ടം രാമർഗുരു മെമ്മോറിയൽ എ.യു.പി സ്കൂളിലെ 230-ാം നമ്പർ ബൂത്തിലാണ്  ടി.കെ.ഗോവിന്ദൻ വോട്ട് രേഖപ്പെടുത്തിയത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിലെ എതിർപ്പിനെ തുടർന്നായിരുന്നു  ടി.കെ.ഗോവിന്ദൻ പാർട്ടി വിട്ടത്. തുടർന്ന് തളിപ്പറമ്പ മണ്ഡലത്തിൽ തെന്നെ കോൺ​ഗ്രസ്സ് പിന്തുണയോടെ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

Tags