ബ്രിട്ടീഷ് ഭരണകാലത്തെ നിർമ്മാണ വൈദഗ്ധ്യം ഇനി പൊതു ജനങ്ങൾക്കും ആസ്വദിക്കാം ; തളിപ്പറമ്പ് കരിമ്പം ഫാം റസ്റ്റ് ഹൗസ് വാടകയ്ക്ക് നൽകാൻ തീരുമാനം

The construction expertise of the British rule can now be enjoyed by the general public; Taliparamba Karippam Farm Rest House to be rented out

പല സമുന്നതന്മാരായ നേതാക്കളും താമസിച്ചിട്ടുള്ള കെട്ടിടമാണ് കരിമ്പം ഫാം റസ്റ്റ് ഹൗസ്. പ്രധാനമന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, മുൻ രാഷ്ട്രപതിയായിരുന്ന വിവി ഗിരി , മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് തുടങ്ങിയവർ ഇവിടെ താമസിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയാണ് റസ്റ്റ് ഹൗസ് ഒരുക്കിയിരിക്കുന്നത്. എസി മുറികൾ, ബാത്ത് അറ്റാച്ച്ഡ് സൗകര്യം, വിശാലമായ വരാന്ത, ഡൈനിങ്ങ് ടേബിൾ, ടിവി എന്നിങ്ങനെ എല്ലാ ക്രമീകരണങ്ങളും ഇവിടെയുണ്ട്.

 തളിപ്പറമ്പ് : ബ്രിട്ടീഷ് ഭരണകാലത്തെ നിർമ്മാണ വൈദഗ്ധ്യവും പ്രകൃതിഭംഗിയും ഒത്തുചേരുന്ന കരിമ്പം ഫാം റസ്റ്റ് ഹൗസ് ഇനി പൊതു ജനങ്ങൾക്കായി തുറന്നുനൽകുന്നു. ചരിത്രപ്രാധാന്യമുള്ള ഈ അതിപുരാതന കെട്ടിടം പൊതുജനങ്ങൾക്ക് വാടകയ്ക്ക് നൽകാൻ ഫാം അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഫാം സന്ദർശകർക്കും പൊതുജനങ്ങൾക്കും ഇനി മുതൽ ഇവിടെ താമസസൗകര്യം ലഭ്യമാകും.

കാലപ്പഴക്കത്തിൻ്റെ പ്രൗഢി ചോരാതെ നിലനിൽക്കുന്ന കരിമ്പം ഫാം റസ്റ്റ് ഹൗസാണ് പെതുജനങ്ങൾക്കായി തുറന്നു നൽകിയിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ഈ അതിപുരാതന കെട്ടിടത്തിൽ അവധിക്കാലം ആഘോഷിക്കാനും ഫാം സന്ദർശിക്കാൻ എത്തുന്നവർക്കും താമസിക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 

The construction expertise of the British rule can now be enjoyed by the general public; Taliparamba Karippam Farm Rest House to be rented out

പല സമുന്നതന്മാരായ നേതാക്കളും താമസിച്ചിട്ടുള്ള കെട്ടിടമാണ് കരിമ്പം ഫാം റസ്റ്റ് ഹൗസ്. പ്രധാനമന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, മുൻ രാഷ്ട്രപതിയായിരുന്ന വിവി ഗിരി , മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് തുടങ്ങിയവർ ഇവിടെ താമസിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയാണ് റസ്റ്റ് ഹൗസ് ഒരുക്കിയിരിക്കുന്നത്. എസി മുറികൾ, ബാത്ത് അറ്റാച്ച്ഡ് സൗകര്യം, വിശാലമായ വരാന്ത, ഡൈനിങ്ങ് ടേബിൾ, ടിവി എന്നിങ്ങനെ എല്ലാ ക്രമീകരണങ്ങളും ഇവിടെയുണ്ട്. 24 മണിക്കൂർ നേരത്തേക്കാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. 

സിംഗിൾ റൂംമിന് 1000 രൂപയും ഡബിൾ റൂം 1500 ഉം റസ്റ്റ് ഹൗസ് പൂർണ്ണമായി വാടകയ്ക്ക് എടുക്കുന്നതിന് 2500 രൂപയുമാണ് ഈടാക്കുന്നത്. താമസത്തിനൊപ്പം തന്നെ വിജ്ഞാനവും വിനോദവും പങ്കുവെക്കാനുള്ള അവസരവും സന്ദർശകർക്ക് ലഭിക്കും. റസ്റ്റ് ഹൗസിന് തൊട്ടടുത്തുള്ള വിശാലമായ ഫാമിൽ പോയി പുതിയ ചെടികളെക്കുറിച്ചും വൈവിധ്യമാർന്ന ഫലവൃക്ഷങ്ങളെക്കുറിച്ചും നേരിട്ട് കണ്ട് മനസ്സിലാക്കാം. ഫാം ടൂറിസത്തിന് വലിയ പ്രാധാന്യം നൽകുന്ന ഈ പദ്ധതിയോടെ കരിമ്പം ഫാമിലേക്ക് കൂടുതൽ പേരെയാണ് പ്രതീക്ഷിക്കുന്നത്.റസ്റ്റ് ഹൗസ് ബുക്കിംഗിനായി കരിമ്പം ഫാം ഓഫീസുമായി നേരിട്ടോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.

Tags