തളിപ്പറമ്പിൽ മാതാവിനും ബന്ധുക്കൾക്കും ഒപ്പം തോട്ടിൽ കുളിക്കാൻ എത്തി ഒഴുക്കിൽപ്പെട്ട 3 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

taliparamb boy dead

കുറുമാത്തൂർ ചൊറുക്കളയിലെ ഉപ്പൂപ്പ കെ പി ഉമ്മറിന്റെ വീട്ടിൽ അവധിക്കു വന്നപ്പോഴാണ് ഇവർ കുളിക്കുവാനായി 2 കിലോമീറ്ററോളം അകലെയുള്ള പൂമംഗലത്ത് വന്നത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കിൽ പെട്ടപ്പോൾ അവനെ രക്ഷിക്കാനായി എല്ലാവരും തോട്ടിൽ ഇറങ്ങിയ സമയത്താണ് കരയിൽ  നിൽകുകയായിരുന്ന മുഹമ്മദ് നജ്മാനെ കാണാതായത്.

 

 

 തളിപ്പറമ്പ് : മാതാവിനും ബന്ധുക്കൾക്കും ഒപ്പം തോട്ടിൽ കുളിക്കാൻ എത്തി ഒഴുക്കിൽപ്പെട്ട 3 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി.  ഇന്ന് രാവിലെ പാലത്തിനു സമീപത്തുവച്ചാണ് മൃതദേഹം കണ്ടെത്തിയത്.  കോരൻ പീടികയിലെ പി. ടി പി ജാബിറിന്റെ മകൻ മുഹമ്മദ് നജ്മാൻ ആണ് മരണപ്പെട്ടത്. കുറുമാത്തൂർ പഞ്ചായത്തിലെ പൂമംഗലം കൊടിലേരി പാലത്തിന് സമീപത്തെ തോട്ടിൽ ആണ് ഒഴുക്കിൽ പെട്ടത്. 

നാട്ടുകാരുടെയും അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി വരികെയാണ് മൃതദേഹം കണ്ടെത്തിയത്. കുറുമാത്തൂർ ചൊറുക്കളയിലെ ഉപ്പൂപ്പ കെ പി ഉമ്മറിന്റെ വീട്ടിൽ അവധിക്കു വന്നപ്പോഴാണ് ഇവർ കുളിക്കുവാനായി 2 കിലോമീറ്ററോളം അകലെയുള്ള പൂമംഗലത്ത് വന്നത്.  കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കിൽ പെട്ടപ്പോൾ അവനെ രക്ഷിക്കാനായി എല്ലാവരും തോട്ടിൽ ഇറങ്ങിയ സമയത്താണ് കരയിൽ  നിൽകുകയായിരുന്ന മുഹമ്മദ് നജ്മാനെ കാണാതായത്. 

മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം പോസ്‌റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിയാരം കോരൻപീടികയിലെ പി.ടി.പി ജാഫറിൻ്റെ മകനാണ് മരിച്ച മുഹമ്മദ് നജ്മാൻ.  ഞായറാഴ്ച്ച വൈകുന്നേരം ബന്ധുക്കളോടൊപ്പം കുളിക്കാനെത്തിയ കുട്ടി കാൽവഴുതി തോട്ടിൽ വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു.

Tags