തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ നീതി കാണിക്കണം: ടി സിദ്ദിഖ് എംഎല്‍എ

Government should show justice to local self-government institutions: T Siddique MLA
Government should show justice to local self-government institutions: T Siddique MLA

കല്‍പ്പറ്റ: പ്ലാന്‍ ഫണ്ടുകള്‍ വെട്ടി കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശികവികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും അട്ടിമറിക്കുന്ന നടപടി അവസാനിപ്പിച്ച് തദ്ദേശസ്ഥാപനങ്ങളോട് നീതി കാണിക്കണമെന്ന് രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ:ടി സിദ്ദിഖ്  എംഎല്‍എ. കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

tRootC1469263">

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്ലാന്‍ഫണ്ട് നല്‍കുന്നത് ഓരോ ബജറ്റിലും എല്‍ഡിഎഫ് സര്‍ക്കാര്‍ വെട്ടിക്കുറക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമെല്ലാം സ്തംഭനാവസ്ഥയിലാണ്. വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ചിരിക്കുന്നു. ഈ മാര്‍ച്ചില്‍ അനുവദിച്ച ഫണ്ടിലും ഭീമമായ വെട്ടിക്കുറക്കലാണ് നടത്തിയിരിക്കുന്നതെന്നും അനുവദിക്കുന്ന ഫണ്ടുകള്‍ പോലും ചെലവഴിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമ സ്വരാജ് എന്ന ആശയത്തെ തന്നെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന്- രാസലഹരി വ്യാപനം, ലഹരി ഉപയോഗിച്ചുകൊണ്ടുള്ള അതിക്രമങ്ങള്‍, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ തടയുന്നതിന് അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. പി.പി ആലി,ടി ജെ ഐസക്ക്, ബിനു തോമസ്, ബി സുരേഷ് ബാബു, സി ജയപ്രസാദ്, പി വിനോദ് കുമാര്‍, കെ കെ രാജേന്ദ്രന്‍, കെ രാംകുമാര്‍,ഹര്‍ഷല്‍ കോന്നാടന്‍,എസ് മണി, ബിന്ദു ജോസ്, പിആര്‍ ബിന്ദു, കെ എം സുധാ ദേവി,പി രാജാറാണി, സുബൈര്‍ ഓണിവയല്‍, ഒ പി മുഹമ്മദ് കുട്ടി, കരിയാടന്‍ ആലി, ഡിന്‍ഡോ ജോസ്, മുഹമ്മദ് ഫെബിന്‍, സുനീര്‍ ഇത്തികല്‍, കെ വാസു, തുടങ്ങിയവര്‍ സംസാരിച്ചു.

Tags