കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ പരമയോഗ്യനെന്ന് ടി പത്മനാഭൻ

KC Venugopal, T Padmanabhan


കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് പിന്തുണയുമായി കഥാകൃത്ത് ടി പത്മനാഭൻ. കോൺഗ്രസിന്റെ മുഖ്യമന്ത്രിയാകാനുള്ള പോരാട്ടത്തിൽ മുൻപന്തിയിലുള്ള മൂന്നുപേരിൽ കെ സി വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായി വ്യക്തിപരമായി  ബന്ധമുണ്ട്. എന്നാൽ വി ഡി സതീശനുമായി അത്ര അടുപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിചയത്തിന്റെയും വാർത്തകളുടെയും വ്യക്തിബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം നൽകുക കെ സി വേണുഗോപാലിനാണ്. പരമയോഗ്യനായ വേണുഗോപാലിന്റെ ഗുണങ്ങളും അർഹതയും മുൻനിർത്തിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിലും അസംബ്ലിയിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ, അദ്ദേഹത്തെ നയിക്കുന്ന വേണുഗോപാലിനെ മുഖ്യമന്ത്രിയായി പിന്തുണയ്ക്കാൻ കാരണമിതാണെന്നും ടിപത്മനാഭൻ കണ്ണൂരിൽ പറഞ്ഞു.

Tags