സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റായി ടി.പി. രാമകൃഷ്ണൻ തുടരും; കെ.കെ. ജയചന്ദ്രൻ ജനറൽ സെക്രട്ടറി
Nov 9, 2026, 16:06 IST
കോട്ടയം: മുതിർന്ന സി.പി.എം നേതാവ് ടി.പി. രാമകൃഷ്ണനെ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. നിലവിൽ വൈസ് പ്രസിഡന്റായിരുന്ന കെ.കെ. ജയചന്ദ്രനാണ് പുതിയ സംസ്ഥാന ജനറൽ സെക്രട്ടറി. കോട്ടയത്ത് വെച്ച് നടന്ന സി.ഐ.ടി.യു 16-ാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
വി. ശിവൻകുട്ടിയെ ട്രഷററായും കെ.എൻ. ഗോപിനാഥിനെ പുതിയ അസിസ്റ്റന്റ് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഇതോടൊപ്പം 47 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തിട്ടുണ്ട്.
.jpg)

