ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ലഭിച്ച പരോളിനെകുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി

tp

ഈ കേസിലെ പ്രതികള്‍ക്ക് മാത്രം എന്താണ് പ്രത്യേകത എന്നും കോടതി ചോദിച്ചു.

 ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ലഭിച്ച പരോളിനെകുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. ഈ കേസിലെ പ്രതികള്‍ക്ക് മാത്രം എന്താണ് പ്രത്യേകത എന്നും കോടതി ചോദിച്ചു. കേസിലെ പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോള്‍ അപേക്ഷയിലാണ് കോടതിയുടെ ചോദ്യം.

tRootC1469263">

ജ്യോതി ബാബുവിന്റെ ബന്ധുവിന്റെ മരണാനന്തരകര്‍മങ്ങള്‍ക്കായി 10 ദിവസത്തെ അടിയന്തര പരോള്‍ വേണമെന്നായിരുന്നു ആവശ്യം. ജ്യോതി ബാബുവിന്റെ ഭാര്യ പി ജി സ്മിതയാണ് ഹര്‍ജി നല്‍കിയത്. മരിച്ചയാള്‍ അടുത്തബന്ധുവെന്ന ഗണത്തില്‍ വരാത്തതിനാല്‍ പരോള്‍ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് തുടര്‍ച്ചയായ പരോളും അടിയന്തര അവധികളും നല്‍കിയത് വിശദമായി അന്വേഷിക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി, ഈ കേസിലെ പ്രതികള്‍ക്ക് ഇങ്ങനെയുള്ള പരിഗണന ലഭിക്കാന്‍ എന്താണ് പ്രത്യേകതയെന്നും ചോദിച്ചു. തുടര്‍ന്ന് പരോള്‍ അപേക്ഷ ഹൈക്കോടതി നിരസിച്ചു. ടി പി വധക്കേസ് പ്രതികള്‍ക്ക് അനുവദിച്ച പരോളിനെക്കുറിച്ച് അന്വേഷണം വേണ്ടതാണെന്ന് കോടതി വ്യക്തമാക്കികൊണ്ടാണ് ഹര്‍ജി തള്ളിയത്.

Tags