ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് വീണ്ടും പരോൾ; 15 ദിവസത്തേക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങി

T.P. Chandrasekharan murder case accused Muhammed Shafi granted parole again; released from jail for 15 days

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് വീണ്ടും പരോൾ അനുവദിച്ച് ഹൈക്കോടതി. 15 ദിവസത്തേക്കാണ് കോടതി പരോൾ അനുവദിച്ചത്. ഉത്തരവിന് പിന്നാലെ ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി മുഹമ്മദ് ഷാഫിയുടെ പരോൾ അപേക്ഷ കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ കുഞ്ഞിനെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷാഫി ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഡിസംബറിലും ഷാഫി പരോളിൽ പുറത്തിറങ്ങിയിരുന്നു. ടി.പി. വധക്കേസ് പ്രതികൾക്ക് മാത്രം നിരന്തരം പരോൾ ലഭിക്കുന്നതിനെതിരെ നേരത്തെ തന്നെ വിവിധ കോണുകളിൽ നിന്നും വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് ഷാഫിക്ക് വീണ്ടും പരോൾ ലഭിച്ചിരിക്കുന്നത്.

Tags