ദില്ലിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസില്‍ ടി ജി മോഹന്‍ദാസ് അറസ്റ്റില്‍
കലാപ ആഹ്വാനമുള്‍പ്പെടെ 4 കുറ്റങ്ങള്‍ ആണ് ടിജി മോഹന്‍ദാസിനെതിരെ ചുമത്തിയിരിക്കുന്നത്.
ദില്ലിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസില്‍ സംഘപരിവാര്‍ സഹയാത്രികന്‍ ടിജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലാപ്‌ടോപ്പും മൊബൈലും പിടിച്ചെടുത്തു. കലാപ ആഹ്വാനമുള്‍പ്പെടെ 4 കുറ്റങ്ങള്‍ ആണ് ടിജി മോഹന്‍ദാസിനെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്ത മോഹന്‍ദാസിനെ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് 11 മണിയോടെ കോടതിയില്‍ ഹാജരാക്കും.
ദില്ലിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ വിവാദ പ്രസ്താവന. ഇതേതുടര്‍ന്ന് ആദ്യം പരാതി നല്‍കിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോന്‍ ആണ്. പിന്നാലെ നിരവധി പേര്‍ പരാതി നല്‍കിയിരുന്നു. സൈബല്‍ സെല്‍ ഓപ്പേറഷന്‍സ് ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും കേസെടുക്കാന്‍ എടുത്ത കാലതാമസം ചര്‍ച്ചയായിരുന്നു. ഒടുവില്‍ പരാതികളെത്തി മൂന്നാം ദിവസമാണ് കേസെടുത്തത്. ജൂലൈ 29നാണ് കലാപാഹ്വനത്തിന് കേസെടുത്തത്.
.jpg)

