ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. രാവിലെ ശീവേലിക്കുശേഷം മേല്‍ശാന്തി കെ.എം. അച്യുതന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. മുംബൈ ചെമ്പൂര്‍ ശങ്കരാചാര്യ ട്രസ്റ്റ് ഭാരവാഹി കലവായി മാമദേവേന്ദ്രയും ഭാര്യ സരസ്വതിയും ചേര്‍ന്നാണ് ആനയെ നടയിരുത്തിയത്.
tRootC1469263">ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പന്‍ ജൂനിയര്‍ വിഷ്ണുവിനെയാണ് ചടങ്ങിന് നിയോഗിച്ചത്. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, അസി. മാനേജര്‍മാരായ സി.ആര്‍. ലെജുമോള്‍, ഇ. സുന്ദരരാജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
.jpg)


