പാർക്കിലെ ഊഞ്ഞാൽ പൊട്ടി വീണു; കോഴിക്കോട് യുവാവിന്‍റെ തലയ്ക്ക് പരിക്ക്

Swing in park breaks and falls; Kozhikode youth suffers head injury

കോഴിക്കോട്: പാർക്കിലെ ഊഞ്ഞാൽ പൊട്ടി വീണ് യുവാവിന് പരിക്ക്. താനമഠത്തിൽ അഖിലേഷിനാണ് പരിക്കേറ്റത്. വാണിമേൽ പാലത്തിന് സമീപത്ത് പുതുതായി നിർമ്മിച്ച പാർക്കിലെ ഇരുമ്പ് ഊഞ്ഞാലാണ് പൊട്ടി വീണത്. യുവാവിന്റെ തലയ്ക്ക് 10 തുന്നലും ശരീരത്തിലെ വിവിധ ഭാഗങ്ങളിലായി പരിക്കുമുണ്ട്. ഇരുമ്പിൽ തീർത്ത ഊഞ്ഞാൽ മേൽക്കൂരയ്‌ക്കൊപ്പം തകർന്നുവീഴുകയായിരുന്നു. 

tRootC1469263">

Tags