തിരുവനന്തപുരത്ത് നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

Three-and-a-half-year-old girl falls into a stream and dies in Kozhikode
Three-and-a-half-year-old girl falls into a stream and dies in Kozhikode

തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് - വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. കൂശർകോട് സ്വദേശികളാണ് ഇരുവരും. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കാണ് അപകടം ഉണ്ടായത്. ആനാട് ഗ്രാമപഞ്ചായത്തിൻറെ നീന്തൽ പരിശീലന കുളത്തിലാണ് അപകടം ഉണ്ടായത്. 

tRootC1469263">

രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തൽ പരിശീലനം നടത്തുക. എന്നാൽ ഉച്ചയോടെ കുട്ടികളെത്തി കുളത്തിൽ ഇറങ്ങുകയുമായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags