'അമ്മ'യിലെ തൊഴിൽ പീഡന പരാതി ; പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുത്തു , ഉണ്ണി ശിവപാലിനെതിരെ നടപടി

Labor harassment complaint in 'Amma'; Dismissed employee reinstated, action taken against Unni Sivapal

ഉണ്ണി ശിവപാലിന് ജീവനക്കാരോട് അടിമ മനോഭവമാണെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണി ശിവപാലിനെതിരേ പരാതി പറഞ്ഞപ്പോൾ, അയാളെ പിണക്കരുതെന്നായിരുന്നു ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ പറഞ്ഞതെന്നും യുവതി ആരോപിച്ചു. എന്നെ ജോലിക്ക് എടുത്ത അടുത്ത ദിവസം മുതൽ, അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്ന രീതിയിൽ ട്രഷറർ സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഓരോ ദിവസവും എന്തെങ്കിലും കാരണമുണ്ടാക്കി വഴക്കുപറയും.

 കൊച്ചി : താരസംഘടനയായ 'അമ്മ'യുടെ ട്രഷറർ ഉണ്ണി ശിവപാലിനെതിരെ ഓഫീസ് ജീവനക്കാരി നൽകിയ തൊഴിൽ പീഡന പരാതിയിൽ നടപടി. യുവതിയെ പിരിച്ചുവിട്ട നടപടി പിൻവലിച്ചതായും ഉണ്ണി ശിവപാലിനെ അവധിയിൽ പറഞ്ഞയക്കാൻ അമ്മ എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചതായും അമ്മ പ്രസിഡന്റ് ശ്വേത മേനോൻ പറഞ്ഞു.

താരസംഘടനയായ ‘അമ്മ’യുടെ ട്രഷറർ ഉണ്ണി ശിവപാലിനെതിരെ ഓഫീസ് ജീവനക്കാരി നൽകിയ തൊഴിൽ പീഡന പരാതിയിൽ നടപടി. ഉണ്ണി ശിവപാൽ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായാണ് ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ അതുല്യ കൊച്ചി കമ്മിഷണറെ സമീപ്പിച്ചത്. ഉണ്ണി ശിവപാലിനെതിരേ പരാതിപ്പെട്ടതിന് ജോലിയിൽനിന്ന് പുറത്താക്കിയെന്നും യുവതി ആരോപിച്ചു. ലേബർ ഓഫീസിലും യുവതി പരാതി നൽകിയിട്ടുണ്ട്.

ഉണ്ണി ശിവപാലിന് ജീവനക്കാരോട് അടിമ മനോഭവമാണെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണി ശിവപാലിനെതിരേ പരാതി പറഞ്ഞപ്പോൾ, അയാളെ പിണക്കരുതെന്നായിരുന്നു ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ പറഞ്ഞതെന്നും യുവതി ആരോപിച്ചു. എന്നെ ജോലിക്ക് എടുത്ത അടുത്ത ദിവസം മുതൽ, അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്ന രീതിയിൽ ട്രഷറർ സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഓരോ ദിവസവും എന്തെങ്കിലും കാരണമുണ്ടാക്കി വഴക്കുപറയും.

ഞാൻ സങ്കടപ്പെടുന്ന ഘട്ടമെത്തുമ്പോൾ എനിക്ക് മാനസികമായി എന്തോ പ്രശ്‌നമുണ്ടെന്ന രീതിയിൽ അവതരിപ്പിക്കും. അദ്ദേഹത്തിന്റെ തെറ്റുകൾ എന്റെ തലയിൽ കെട്ടിവെച്ച് മീറ്റിങ്ങുകളിൽ അവതരിപ്പിച്ചു. സാധാരണ ജോലിസമയം കഴിഞ്ഞും പണിയെടുപ്പിച്ചു. അതുകഴിഞ്ഞ് വീട്ടിൽ വന്നാലും തുടരെ വാട്‌സാപ്പിൽ മെസേജ് അയക്കുകയും വിളിക്കുകയും ചെയ്യും. അർധരാത്രി 12 മണിക്കയച്ച മെസേജുകളുടെ തെളിവ് എന്റെ കൈയിലുണ്ട്.’ യുവതി പറഞ്ഞു.

Tags