നാടിന്റെ വാഗ്ദാനമാണ് സ്വരാജ്,ജനങ്ങളില്‍ നിന്ന് പാഠം പഠിച്ച് രാഷ്ട്രീയം പഠിക്കുന്നയാള് , :ഇ പി ജയരാജന്‍

Swaraj is the promise of the country, he who learns politics by learning lessons from the people, : E P Jayarajan
Swaraj is the promise of the country, he who learns politics by learning lessons from the people, : E P Jayarajan

മലപ്പുറം: ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കാനാണ് നിലമ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജ് തീരുമാനിച്ചതെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഇ പി ജയരാജന്‍. ജനങ്ങളില്‍ നിന്ന് പാഠം പഠിച്ച് രാഷ്ട്രീയം പഠിക്കുന്നയാളാണ്. സ്വരാജ് ജയിക്കും', ഇ പി ജയരാജന്‍ പറഞ്ഞു.'സ്വരാജ് വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനത്തിലൂടെ വളര്‍ന്ന് വന്ന നേതാവാണ്. സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയാണ്. കായിക-വായന-ശാസ്ത്ര രംഗത്ത് അറിവുണ്ട്. ഉത്തമനായ ചെറുപ്പക്കാരനെയാണ് ജന്മനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് നിശ്ചയിച്ചിരിക്കുന്നത്. 

tRootC1469263">

തിരഞ്ഞെടുപ്പിനെ എല്‍ഡിഎഫ് രാഷ്ട്രീയപ്രചരണത്തിനുള്ള വേദിയായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. എല്‍ഡിഎഫിന്റെ അടിത്തറ വിപുലീകരിക്കാനും ബഹുജനസ്വാധീനം വര്‍ധിപ്പിക്കാനും തിരഞ്ഞെടുപ്പിലൂടെ സാധിക്കുമെന്നും എം വി ജയരാജന്‍ പറഞ്ഞു. കൂടുതല്‍ സീറ്റ് നേടി അധികാരത്തില്‍ വരാനുള്ള എല്ലാ സാഹചര്യവും കേരളത്തിലുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags